ന്യൂയോര്‍ക്ക്: ഹോട്ടല്‍ ഭക്ഷണത്തിന് എന്താ വില, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയാല്‍ സാധാരണ ആളുകള്‍ക്കെല്ലാം പരാതിയായിരിക്കും പോക്കറ്റ് കാലിയായെന്ന് പറഞ്ഞ് മാത്രമല്ല ചെലവ് ചുരുക്കലിന്റെ ഭാഗമായി പലരും മാസത്തില്‍ കുറച്ച് തവണമാത്രമേ പുറത്ത് പോയി കഴിക്കാറുള്ളൂ. എന്നാല്‍ റിക്ക് ആന്റോഷ് എന്ന ന്യൂജേഴ്സിക്കാരന്റെ കഥ കേട്ട് അന്തം വിട്ടിരിക്കുകയാണ് ജനങ്ങള്‍ എന്താണന്നല്ലേ…
ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ റിക്ക് ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ ഒയിസ്റ്റര്‍ ബാറില്‍ കയറി. ചെന്നയുടന്‍ ഒയിസ്റ്റര്‍ (മുത്തുച്ചിപ്പി) പാന്‍ റോസറ്റും കഴിക്കാനായി ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് നടന്ന സംഭവങ്ങളാണ് ആളുകള്‍ അമ്പരക്കാന്‍ കാരണമായത്.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ചു തുടങ്ങിപ്പോള്‍ കട്ടിയുള്ള എന്തിലോ കടിച്ചു. പല്ലിളകി പോന്നതോ ഫില്ലിങ് അടര്‍ന്നു പോയതോ ആണെന്നാണ് റിക്ക് കരുതിയത്. എന്നാല്‍ പല്ലില്‍ തട്ടിയ സാധനം വായില്‍ നിന്ന് പുറത്തെടുത്തപ്പോഴാണ് റിക്ക് ഞെട്ടിയത്. മുത്തുച്ചിപ്പിക്കുള്ളില്‍ ഒളിഞ്ഞിരുന്ന അപൂര്‍വമായ മുത്താണ് റിക്കിന് ലഭിച്ചതെന്ന് പുറത്തെടുത്തപ്പോഴാണ് മനസ്സിലായത്. റസ്റ്ററന്റ് ജീവനക്കാരോട് അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും ഫോണ്‍ വിളിച്ച് റിക്ക് കാര്യങ്ങളന്വേഷിച്ചിരുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഒയിസ്റ്ററിനുള്ളില് നിന്ന് മുത്ത് ലഭിക്കുന്നതെന്ന് റിക്കിനോട് ജീവനക്കാര്‍ വ്യക്തമാക്കി.
അങ്ങനെ ആയിരം രൂപയുടെ ഭക്ഷണം കഴിക്കാനെത്തിയ റിക്ക് പോക്കറ്റ് നിറയെ കാശുമായി മടങ്ങി. റിക്ക് ആന്റോഷിനു ലഭിച്ച മുത്തിന് അധികം വലിപ്പമൊന്നുമില്ല. മുത്തിന്റെ കൃത്യമായ വില നിശ്ചയിക്കുന്നത് അതിന്റെ തിളക്കവും ആകൃതിയുമൊക്കെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ റിക്കിന് ലഭിച്ച മുത്തിന്റെ വില ഏകദേശം രണ്ടരലക്ഷത്തിലധികം വരും.
Discussion about this post