ഇന്തോനേഷ്യയില്‍ സൂനാമിയില്‍ മരിച്ചവരുടെ എണ്ണം 430 കടന്നു. നിരവധി പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സൂനാമി ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുണ്ട കടലിടുക്കിലെ അനക് ക്രാകത്തൂവക്ക് ചുറ്റുമുള്ള ഭാഗങ്ങളിലാണ് സുനാമിക്ക് സാധ്യതയെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്. ഈ മേഖലയില്‍ നിന്നും ജനങ്ങളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. 159 പേരെ കുറിച്ച് ഇത് വരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
1500ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അനക് ക്രാകത്തുവ അഗ്നി പര്‍വതം ഇപ്പോഴും പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത് സൂനാമി സാധ്യത വര്‍ധിപ്പിക്കുന്നു. അപകട മേഖലകളില്‍ നിന്നും 20,000ത്തോളം പേരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post