ഏഴ് കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് അറിയിച്ചിട്ടും ഇഷ്ടത്തോടെ പണിതുയർത്തിയ സ്വപ്നഭവനം വിട്ടുനൽകാൻ തയ്യാറാകാതെ വയോധിക. യുഎസിലെ സിയാറ്റിലിലാണ് കോടിക്കണക്കിന് രൂപ നിഷേധിച്ച് തന്റെ ഇഷ്ടഭവനത്തിൽ താമസം തുടർന്നത്. ഒടുവിൽ ഷോപ്പിംഗ് മാൾ വന്നതാകട്ടെ ഈ വയോധികയുടെ വീടിന് ചുറ്റും. ഇപ്പോൾ ചിത്രങ്ങൾ വൈറലാവുകയാണ്. ഒരുപാട് ആരാധകരെ സൃഷ്ടിച്ച ‘അപ്പ്’ എന്ന ഡിസ്നിയുടെ ചലച്ചിത്രത്തിൽ കാണിക്കുന്നത് ഇവരുടെ വീടും അതിന്റെ പശ്ചാത്തലവുമാണ്.
2006ൽ നടന്ന അക്കഥ;
വീട് സ്ഥിതി ചെയ്യുന്ന സ്ഥലം അതിന്റെ ഉടമകൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ സ്ഥലത്ത് ഒരു മാൾ നിർമ്മിക്കാൻ ആഗ്രഹിച്ച ബിൽഡർ ഏഴ് കോടി രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും എഡിത്ത് മെയ്സ്ഫീൽഡ് എന്ന സ്ത്രീ തന്റെ സ്വപ്നഭവനം വിട്ടുകൊടുക്കാൻ തയ്യാറായില്ല. 2006ൽ ഈ സംഭവം നടക്കുമ്പോൾ എഡിത്ത് മെയ്സ്ഫീൽഡിന് 84 വയസ്സായിരുന്നു പ്രായം.
സ്വന്തം വീട്ടിൽ നിന്ന് മാറില്ലെന്ന് ഉറച്ച തീരുമാനമെടുത്ത എഡിത്ത് തന്റെ വീട് വാങ്ങാൻ വന്ന നിർമ്മാതാക്കളുടെ കൈയ്യിൽ നിന്നും കോടിക്കണക്കിന് രൂപയുടെ വാഗ്ദാനം ആണ് നിരസിച്ചത്. എഡിത്ത 1952ൽ 3,750 ഡോളറിനാണ് ആ വീട് വാങ്ങിയത്.
അവിടെ അമ്മയായ ആലീസിനൊപ്പമാണ് എഡിത്ത് താമസിച്ചിരുന്നത്. ഇപ്പോൾ 1,050 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെറിയ വീടിന് ചുറ്റുമാണ് മാൾ പണിത്തത്. മാളിന്റെ ഒത്തനടുവിലുള്ള ഈ വീട് ഏവരുടെയും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണ്.
Discussion about this post