ബീജിംഗ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. രണ്ട് വർഷത്തിനു ശേഷം കൊവിഡ് വ്യാപിക്കുന്നത് അതിവേഗത്തിലാണ്. കഴിഞ്ഞ ദിവസം പ്രതിദിന കണക്കിൽ മൂന്നക്കം കടന്നു. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പതിമൂന്ന് നഗരങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിലായിരുന്നു അദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 2020 ഏപ്രിൽ ആയപ്പോഴേക്കും രാജ്യത്ത് 85,000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനുശേഷം രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. പിന്നീട് ഓരോ നിയന്ത്രണങ്ങളുമായി പിൻവലിച്ചു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗവ്യാപനം വീണ്ടും രൂക്ഷമായി.
റിയല്‍ കൊമ്പന്മാര്‍! ജംഷഡ്പൂരിനെ ചാരമാക്കി; ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം ശരാശരി 700 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും മരണസംഖ്യയിൽ വർധനവ് രേഖപ്പെടുത്താത്തത് ആശ്വാസം നൽകുന്നു. ചൈനയിൽ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് വ്യാപിക്കുന്നത്.. പുതിയ വകഭേദങ്ങൾ ഉടലെടുക്കുമോ എന്ന ആശങ്ക ഗവേഷകർക്കിടെയിലുണ്ട്. കൊവിഡിന്റെ നാലാം തരംഗമാണോയിതെന്നും ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്.
Discussion about this post