ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ രാജി ആവശ്യപ്പെട്ട് ഇസ്ലാമാബാദില് കൂറ്റന്‍ റാലി. പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
Pakistan’s PM Imran Khan is facing the most serious challenge to his rule as senior party leaders desert him amid a renewed opposition push to box him in with street protests and demands he faces a no-confidence vote https://t.co/iZEIsscjsa
— Bloomberg Politics (@bpolitics) March 8, 2022
ഇമ്രാന് ഖാന് 24 മണിക്കൂറിനകം രാജി വയ്ക്കണമെന്നും സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാണെന്നും ജനപിന്തുണ നഷ്ടപ്പെട്ടന്നും ആരോപിച്ച പ്രതിപക്ഷം സൈനിക പിന്തുണയോടെയാണ് ഇമ്രാന് ഭരണം നിലനിര്‍ത്തുന്നതെന്നും ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പാര്‍ട്ടിയായ പിപിപിയുടെ നിലവിലെ നേതാവ് മകന് ബിലാവല്‍ ഭൂട്ടോയാണ്.
Discussion about this post