പാകിസ്താൻ നൽകിയത് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഗോതമ്പ്, ഇന്ത്യയുടേത് മികച്ച നിലവാരത്തിലുള്ളതും; താലിബാൻ നേതാക്കളുടെ വെളിപ്പെടുത്തൽ

Praise on India | bignewslive

കാബൂൾ: താലിബാൻ ഭരണത്തിലേറിയതിന് പിന്നാലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ ജനത നേരിടുന്നത്. കടുത്ത ഭക്ഷ്യക്ഷാമവും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വേളയിൽ ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങൾ സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ തങ്ങൾക്ക് എത്തിച്ചു നൽകിയ ഗോതമ്പിന്റെ ഗുണനിലവാരത്തെ കുറിച്ച് തുറന്നു പറയുകയാണ് താലിബാൻ. ഇന്ത്യ അയച്ചുനൽകിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്നും എന്നാൽ പാകിസ്താൻ എത്തിച്ച് നൽകിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പുമാണെന്ന് താലിബാൻ നേതാക്കൾ തന്നെ വെളിപ്പെടുത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കോവിഡ്; 2988 പേര്‍ രോഗമുക്തി നേടി, ഇനി ചികിത്സയിലുള്ളത് 15,825 പേര്‍

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ മികച്ച നിലവാരത്തിലുള്ള ഗോതമ്പ് നൽകിയ ഇന്ത്യയെ വാഴ്ത്തി അഫ്ഗാനിലെ മാധ്യമപ്രവർത്തകർ അടക്കം രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വീഡിയോയും തരംഗമാവുകയായിരുന്നു.

50,000 മെട്രിക് ടൺ ഗോതമ്പാണ് മൊത്തത്തിൽ ഇന്ത്യ അഫ്ഗാനിൽ എത്തിച്ച് നൽകുന്നത്. ഒപ്പം ജീവൻരക്ഷാ മരുന്നുകളും നൽകുന്നുണ്ട്. രണ്ടാം ഘട്ട ദൗത്യത്തിന്റെ ഭാഗമായി രണ്ടായിരം മെട്രിക് ടൺ ഗോതമ്പുമായി വ്യാഴാഴ്ച പഞ്ചാബിലെ അമൃത്സറിൽ നിന്ന് വാഹനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകുന്നത്.

Exit mobile version