പെഷാവര്‍ : പാകിസ്താനിലെ പെഷാവറില്‍ ഷിയാ പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ 45 മരണം. വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാര്‍ഥനയ്ക്കിടെ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ 65ഓളം പേര്‍ക്ക് പരിക്കുണ്ട്.
At least 30 killed and over 50 injured in blast at a mosque during Friday prayers in Peshawar, #Pakistan. pic.twitter.com/JIcOrswPGR
— Ahmer Khan (@ahmermkhan) March 4, 2022
പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാല്‍ദാര്‍ ഷിയാ പള്ളിയിലായിരുന്നു സംഭവം. വിശ്വാസികള്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികള്‍ പള്ളിക്ക് പുറത്ത് പോലീസിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്ന് പെഷാവര്‍ പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാന്‍ പറഞ്ഞു.
Also read : പ്രതിസന്ധികള്‍ക്കിടയിലും പുഞ്ചിരിയേകി ബങ്കറിനുള്ളിലൊരു വിവാഹം : ചിത്രങ്ങള്‍ വൈറല്‍
മരണസംഖ്യ ഇനിയും ഉയരാമെന്നാണ് വിവരം. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശക്തമായി അപലപിച്ചു.