ലോകത്തിലേയ്ക്ക് വെച്ച് രണ്ടാമത്തെ വലിയ വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ ആക്രമണത്തിൽ നിന്ന് വൃദ്ധ ദമ്പതികൾക്ക് അത്ഭുത രക്ഷ. ഡർബനിലാണ് അമ്പരപ്പിക്കുന്ന സംഭവം. മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാംബയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്. അത്ര മാരകവിഷമാണ് മാംബകൾക്കുള്ളത്. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് അടുക്കളയിൽ കയറിയ വീട്ടമ്മ ഫ്രിഡ്ജിനു മുകളിലായി പാമ്പിനെ കണ്ടു.
നിലവിളിച്ചോടി ഭർത്താവുമായി വന്നപ്പോഴേക്കും പാമ്പ് സ്ഥലം വിട്ടിരുന്നു. അടുക്കളയിലാകെ തെരഞ്ഞെങ്കിലും ഇവർക്ക് പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് പുറത്തേക്ക് ഇഴഞ്ഞുപോയെന്ന ധാരണയിലാണ് ദമ്പതികൾ രാത്രിയിൽ ഉറങ്ങാൻ പോയി. വീട്ടിലെ അടുക്കളയിൽ ബ്ലാക്ക് മാമ്പ പതിയിരുന്നത് ഇവരും അറിഞ്ഞിരുന്നില്ല.
അടുത്ത ദിവസം രാവിലെ അടുക്കളയിലെത്തിയപ്പോൾ കണ്ടത് മെഷീനുള്ളിൽ ചുറ്റിപ്പിണഞ്ഞിരിക്കുന്ന പാമ്പിനെയാണ്. ഉടൻ തന്നെ ഇവർ പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ വിദഗ്ധർ വിഷപ്പാമ്പിനെ പിടികൂടി. ഭാഗ്യം കൊണ്ടാണ് ദമ്പതികൾ അപകടം സംഭവിക്കാതെ രക്ഷപെട്ടതെന്നാണ് വിദഗ്ദർ പറഞ്ഞു.
Discussion about this post