കീവ്: യുക്രൈനിലെ ഖാർക്കീവിൽ കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവിൽ നിൽക്കുമ്പോഴുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ. 22 കാരനായ നവീനിന്റെ വിയോഗം ഇന്ത്യയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. പണത്തിനും ഭക്ഷണത്തിനുമായി ബങ്കറിൽ പുറത്തുപോകുന്നതിന് തൊട്ടുമുമ്പ്, നവീൻ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചതായും റിപ്പോർട്ടുണ്ട്.
കർണാടകയിൽ നിന്നുള്ള മറ്റു ചില വിദ്യാർഥികൾക്കൊപ്പം കഴിഞ്ഞിരുന്ന ബങ്കറിൽ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ അവശേഷിക്കുന്നില്ലെന്ന് നവീൻ തന്റെ പിതാവിനെ അറിയിച്ചിരുന്നു. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു നവീൻ. കർണാടകയിലെ ഹവേരിയിൽ നിന്നുള്ള നവീൻ, റഷ്യൻ സൈനികർ തകർത്ത ഗവർണർ ഹൗസിന് സമീപമാണ് താമസിച്ചിരുന്നത്.
ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് നവീൻ പുറത്തേക്ക് പോയതെന്ന് ഖാർക്കീവിലെ സ്റ്റുഡന്റ് കോർഡിനേറ്ററായ പൂജ പ്രഹരാജ് പറയുന്നു. ഹോസ്റ്റലിലെ മറ്റുള്ള വിദ്യാർഥികൾക്ക് തങ്ങൾ ഭക്ഷണം എത്തിച്ച് നൽകിയിരുന്നുവെന്നും എന്നാൽ നവീൻ ഗവർണർ ഹൗസിന് തൊട്ടുപിന്നിലെ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നും പൂജ കൂട്ടിച്ചേർത്തു.
നവീൻ രണ്ട് മണിക്കൂറോളം ക്യൂവിൽ നിന്നു. പെട്ടെന്ന് ഒരു വ്യോമാക്രമണം ഉണ്ടാകുകയും ഗവർണർ ഹൗസ് തകരുകയും അവൻ കൊല്ലപ്പെടുകയുമായിരുന്നു. ഒരു യുക്രൈൻ വനിത നവീന്റെ ഫോൺ എടുത്തപ്പോഴാണ് മരണ വാർത്ത ലോകം അറിഞ്ഞത്. ഫോൺ എടുത്ത സ്ത്രീ ഈ ഫോണിന്റെ ഉടമയെ മോർച്ചറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞതായും പൂജ വെളിപ്പെടുത്തി.
ഞ്ഞു, പൂജ കൂട്ടിച്ചേർത്തു. എന്നാൽ, നവീൽ കൊല്ലപ്പെട്ടതിനേക്കുറിച്ച് സുഹൃത്ത് ശ്രീധരൻ ഗോപാലകൃഷ്ണൻ ഇക്കാര്യത്തിൽ വേറിട്ട വിവരമാണ് പങ്കുവെച്ചത്. നവീനെ അവസാനമായി കണ്ടത് രാവിലെ 8.30 ഓടെയാണെന്നും ശ്രീധരൻ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.