കീവ്: റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് ഉക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് ഉക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചിരിക്കുന്നത്.
റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് ഉക്രൈൻ അറിയിച്ചു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ ഉക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചു.
രാജ്യത്തിനായി തെരുവിൽ പോരാടാൻ തയ്യാറുള്ള ഏതൊരാൾക്കും ഉക്രൈൻ സർക്കാർ ആയുധം നൽകും. പതിനെട്ടിനും അറുപതിനുമിടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടരുതെന്നും പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. 40000ലധികം സിവിലിയൻമാരെ ഇങ്ങനെ കഴിഞ്ഞ ദിവസം യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമാക്കിയിരുന്നു.
ചൊവ്വഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് ഉക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ALSO READ- യുക്രൈയിന് ഷെല്ലാക്രമണം: ഇന്ത്യക്കാരനായ എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം
ഇതിനിടെ, യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷയിൽ സെലൻസ്കി ഒപ്പുവെച്ചു. ഇതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും രാജ്യം നടപ്പിലാക്കിയത്.
Discussion about this post