മോസ്‌കോ: ഹിറ്റ്‌ലറുടേയും വ്‌ളാദിമിർ പുടിന്റെയും മുഖം ചേർത്ത് വെച്ച് ടൈം മാഗസിന്റെ കവർ ചിത്രം എന്ന പേരിൽ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ ചിത്രങ്ങൾക്ക് പിന്നിലെ യാഥാർഥ്യം ഒടുവിൽ വെളിപ്പെട്ടിരിക്കുകയാണ്. ആരുടേയോ മനോസൃഷ്ടിയാണ് ഇതെന്നും ചിത്രം വ്യാജമാണെന്നും സ്ഥിരീകരിക്കപ്പെട്ടി. ടൈം മാഗസിൻ ഇത്തരത്തിൽ ഒരു കവർ ചിത്രം തയ്യാറാക്കിയിട്ടില്ല. ലോകപ്രശസ്തമായ ടൈം മാഗസിന്റെ പുതിയ ലക്കം കവർ ചിത്രമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങളാണ്.
ഹിറ്റ്‌ലറിന്റെ മീശയും പുടിന്റെ മുഖവും ചേർത്ത് വെച്ച് ‘ചരിത്രം ആവർത്തിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ കവർചിത്രം പ്രചരിക്കുന്നത്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടത്.
രണ്ട് ചിത്രങ്ങളാണ് ടൈം മാഗസിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുടിന്റെ മുഖചിത്രത്തിൽ ഹിറ്റ്‌ലറിന്റെ മീശയുടെ ഭാഗം മുറിച്ച് ഒട്ടിച്ച ഒരു ചിത്രവും, പുതിന്റെ കണ്ണുകളുടെ ഭാഗത്ത് നാസി ചിഹ്നവും ഹിറ്റ്‌ലറിന്റെ കണ്ണുകളുമായിട്ടുള്ള മറ്റൊരു ചിത്രവുമാണ് വ്യാപകമായി പ്രചരിക്കുന്നത്.
TIME’s new cover: How Putin shattered Europe’s dreams https://t.co/jXsRFKrW8B pic.twitter.com/hDJs0ptJs0
— TIME (@TIME) February 25, 2022
ഫെബ്രുവരി 28 – മാർച്ച് 7 ലക്കം മാഗസിനാണ് ‘ചരിത്രം ആവർത്തിക്കുന്നു, എങ്ങനെയാണ് പുടിൻ യൂറോപ്പിന്റെ സ്വപ്നങ്ങൾ തകർത്തത്’ എന്ന ടാഗ് ലൈനോട് കൂടി ഇറങ്ങിയിരിക്കുന്നത്.പുതിയ ലക്കം ടൈം മാഗസിന്റെ ടാഗ് ലൈൻ ഇത് തന്നെയാണെങ്കിലും ചിത്രം പുടിന്റേയോ ഹിറ്റ്‌ലറുടേയോ മുഖചിത്രമലല്. പകരം യുദ്ധ ടാങ്കുമായി നിൽക്കുന്ന റഷ്യൻ പട്ടാളക്കാർ ആണ്. ടൈം മാഗസിന്റെ പുതിയ ചിത്രം ടൈം മാഗസിൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
My TIME artwork has gone viral – so I thought it would be appropriate for me to write a little about it. The image is one out of a sequence of three I created on the day Russia invaded Ukraine. I felt the official cover by TIME was uninspired and lacked conviction. pic.twitter.com/m5P5rorqgt
— Patrick Mulder 🏴🇺🇦 (@MrPatrickMulder) February 28, 2022
ഗ്രാഫിക് ഡിസൈനറായ പാട്രിക് മുൾദർ എന്നയാളാണ് വൈറലാകുന്ന മുഖ ചിത്രങ്ങൾക്ക് പിന്നിൽ. കവർ ചിത്രം നിർമ്മിക്കുന്നതിന്റെ വീഡിയോയും പാട്രിക് ട്വീറ്റ് ചെയ്തിട്ടുണ്ട്.