പൂര്‍വ്വ ജന്മത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നു അതിരനാല്‍ വിവഹം കഴിപ്പിക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആറു വയസായ ഇരട്ട സഹോദരങ്ങളെ കല്യാണം കഴിപ്പിച്ച് മാതാപിതാക്കള്‍. വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് ആഭരണങ്ങളും ചാര്‍ത്തി എത്തിയ കുട്ടി വധുവിന് സഹോദരന്‍ മിന്നു ചാര്‍ത്തി. തുടര്‍ന്ന് മോതിരമാറ്റവും നടത്തി. സ്‌നേഹത്തിന്റെ പ്രതീകമെന്നോണം പര്‌സപരം ചുംബിച്ച് ജീവിതത്തിലേയ്ക്കും കടന്നു.
ആറുവയസ്സുകാരായ ഗിത്താറും, കിവിയുമാണ് വിവാഹിതരായത്. ഇവര്‍ കഴിഞ്ഞ ജന്മത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിച്ചവരാണെന്നാണ് അടിയുറച്ച് വിശ്വസിക്കുന്നത്. തായ്ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയിലുള്ള വിശ്വാസപ്രകാരം ഇത്തരത്തില്‍ ആണും പെണ്ണും ഇരട്ടയായി ഒരു വീട്ടില്‍ ജനിച്ചാല്‍ അവര്‍ മുന്‍ ജന്മത്തില്‍ ഭാര്യയും ഭര്‍ത്താവുമായിരുന്നുവെന്നും ആ ബന്ധം അവിടെ പൂര്‍ണ്ണമാകാത്തതിനാലാണ് അവര്‍ ഇരട്ടകളായി ജനിക്കുന്നതെന്നുമാണത്രേ.
അതുകൊണ്ടു തന്നെ ഇങ്ങനെ ജനിക്കുന്ന ഇരട്ടകളുടെ വിവാഹം എത്രയും വേഗം നടത്തുകയും വേണം. വിവാഹ ചടങ്ങ് വൈകുന്നതിന് അനുസരിച്ച് ഇവരുടെ ജീവിതത്തില്‍ കഷ്ടകാലം വന്നുകൊണ്ടേയിരിക്കും. ഈ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് വിചിത്ര വിവാഹം. വിവാഹച്ചടങ്ങില്‍ അച്ഛനമ്മമാരും ബന്ധുക്കളും ബുദ്ധ പുരോഹിതന്മാരുമൊക്കെ എത്തി.
വിചിത്രമായ വിവാഹത്തിന് അതിലേറെ വിചിത്ര ചടങ്ങുകളുമാണ് ഉള്ളത്. വധുവിനെ കാണും മുന്‍പ് വരന്‍ ഒന്‍പത് കവാടങ്ങളിലൂടെ കടന്നുപോകണം. മിന്നുകെട്ടുന്നതിന് മുന്നോടിയായി വരന്‍ വധുവിന് രണ്ടുലക്ഷം ബാത്തിന് തുല്യമായ പണവും സ്വര്‍ണ്ണവും നല്‍കണം. എന്നാല്‍, ഈ വിവാഹം കുട്ടികളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഇരുവരും ആരോഗ്യത്തോടെയും സൗഖ്യത്തോടെയും ഇരിക്കാനാണ് ഈ ചടങ്ങെന്നും പുരോഹിതന്മാര്‍ പറയുന്നു. അവര്‍ എന്നും സഹോദരീ സഹോദരന്മാവായി തന്നെ ജീവിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് സ്വന്തം പങ്കാളികളെ കണ്ടെത്താനും കഴിയും.