ജീവിതത്തിലെ നല്ല നിമിഷങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്ന ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗ് ഇത്തവണ തന്റെ പ്രിയതമ പ്രിസില ചാനിന് പിറന്നാളിന് ആശംസകൾ പങ്കുവെച്ചിരിക്കുകയാണ്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സുക്കർബർഗിന്റെ ആശംസ. ഹൃദ്യമായ കുറിപ്പോടെയാണ് സുക്കർ ബർഗ് പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേർന്നത്.
‘ഞങ്ങളുടെ കുടുംബത്തിലെ പ്രധാന കഥാപാത്രത്തിന് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു.’ എന്ന കുറിപ്പോടെയാണ് പ്രസിലയ്ക്കൊപ്പമുള്ള ചിത്രം സുക്കർബർഗ് പങ്കുവച്ചത്.’ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ ആഗസ്റ്റ് പ്രിസില്ലയോട് പറഞ്ഞു: അമ്മേ, നിങ്ങളാണ് നമ്മുടെ കുടുംബത്തിലെ പ്രധാന കഥാപാത്രം. അവളുടെ ആ വാക്കുകൾ മനസ്സിൽ തട്ടി.’ എന്നും സുക്കർബർഗ് ചിത്രത്തിനു താഴെ കമന്റ് ചെയ്തു. പോസ്റ്റിനു താഴെ പ്രിസില ചാനിന് മലയാളികൾ അടക്കമുള്ളവരുടെ രസകരമായ ആശംസകളും എത്തി.
‘പ്രിസില ചേച്ചീ.. ജന്മദിനാശംസകൾ’ ഇങ്ങനെ പോവുന്നു മലയാളികളുടെ കമന്റുകൾ. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലായി.
ശിശുരോഗവിദഗ്ധയായ പ്രിസില 2012ലാണ്് മാർക് സുക്കർബർഗിനെ വിവാഹം കഴിച്ചത്. 2015ലാണ് ഇരുവരുടെയും സംയുക്താഭിമുഖ്യത്തിൽ ഫേസ്ബുക്ക് തുടങ്ങുന്നത്. സുക്കർബർഗ്-ചാൻ ദമ്പതികൾക്ക് രണ്ടു പെൺമക്കളാണ്.
Discussion about this post