ക്വാലലംപൂര്: ശത്രുക്കള്‍ അടുത്തെത്തിയാല്‍ സ്വയം പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ട്. പക്ഷേ അവയില്‍ ഒന്നാമന് ആയി ഒരാളുണ്ട്. കാഴ്ചയില്‍ കുഞ്ഞനായ ഉറുമ്പുകള്‍ തന്നെ. പക്ഷേ ഇത് സാധാരണ ഉറുമ്പല്ല. ശരീരത്തില്‍ മുഴുവന്‍ വിഷം കുത്തിനിറച്ച് ശത്രുക്കള്‍ അടുത്തെത്തുമ്പോള്‍ സ്വയം പൊട്ടിത്തെറിക്കുകയാണ് പതിവ്. ഇവ ചാവേര്‍ ഉറുമ്പുകളെന്നാണ് അറിയപ്പെടുന്നത്.
മലേഷ്യയിലെ ബോര്‍ണിയോ വനത്തിലാണ് ഇത്തരം ഉറുമ്പുകളുടെ സഹവാസം. കൊളോബോപ്സിസ് എക്സ്പ്ലോഡന്‍സ് (Colobopsis explodens) എന്നാണ് ശാസ്ത്രലോകം ഇവയെ വിളിക്കുന്നത്. കാഴ്ചയില്‍ സാധാരണ ഉറുമ്പുകളുടെ അത്രതന്നെ വലിപ്പമുള്ള ഇവയ്ക്ക് ചുവന്ന നിറമാണ്. മരങ്ങളിലാണ് ഏറെയും കാണപ്പെടുന്നത്. ശത്രുക്കള്‍ ആക്രമിക്കാന്‍ എത്തിയാല്‍ ശരീരപേശികള്‍ സ്വയം സങ്കോചിപ്പിച്ച് വിഷദ്രാവകം ഉത്പാദിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും.
സ്വയം പൊട്ടിത്തെറിക്കുന്നതോടെ ഈ വിഷദ്രാവകം ഏറ്റ ശത്രുക്കള്‍ മരണപ്പെടുകയോ പിന്തിരിയുകയോ ചെയ്യും. എന്നാല്‍ ഈ വര്‍ഗത്തില്‍പ്പെട്ട എല്ലാ ഉറുമ്പുകള്‍ക്കും സ്വയം പൊട്ടിത്തെറിക്കാന്‍ കഴിയില്ല. ഉറുമ്പ് കോളനിയില്‍ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പടയാളികള്‍ മാത്രമാണ് ഇത്തരത്തില്‍ ജീവന് കളഞ്ഞ് മറ്റുള്ളവരെ സംരക്ഷിക്കുന്നത്.
Discussion about this post