കൊളംബോ: ഇന്ത്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് എം സിനിസേന. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിഞ്ഞിട്ടാണോ ഇതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായാണ് ഈ ആരോപണം വന്നിരിക്കുന്നത്. അതേസമയം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞമാസം ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് നമല്‍ കുമാര എന്നായാളേയും ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് എം തോമസ് എന്ന മലയാളിയേയും അറസ്റ്റ് ചെയ്തിരുന്നു.എന്നാള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്നീട് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ ആരോപണം.