ബംഗ്ലാദേശ്; കുട്ടികള്‍ സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ്. ജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും. പടക്കപ്പുരകളിലും, ഫാക്ടറി ചൂടിലും, ബാല്യം കരിഞ്ഞു വാടുന്നു. പാടങ്ങളിലും എസ്റ്റേറ്റുകളിലും കന്നുകാലികളെപ്പോലെ അവര്‍ അടിമപ്പണി ചെയ്യുന്നു.
സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള24.6 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നു, കഠിനാധ്വാനം ചെയ്യുന്നു എന്നാണ് കണക്ക്.
ഇവിടെ ബംഗ്ലാദേശ് ചേരികളില്‍ കഴിയുന്ന രണ്ട് കുരുന്നുകളുടെ ജീവിതമാണ് പരുന്നത്.
രാവിലെ ഏഴുമണിക്ക്് ജോലിയ്ക്ക് കയറിയതാണ് ഈ കുരുന്നുകള്‍. തുടര്‍ച്ചയായ ജോലിമൂലം രാവും പകലും തമ്മിലുള്ള വ്യത്യാസം പോലും പലപ്പോഴും ഇവര്‍ തിരിച്ചറിയുന്നില്ല. രണ്ട് കുഞ്ഞുകുട്ടികളുടെ ജീവിതമാണിത്. ബംഗ്ലാദേശിലെ ചേരികളില മിക്ക ബാല്യവുമിങ്ങനെയൊക്കെയാണ്.
ബാലവേലയുടെ ദുരിതവും ദോഷങ്ങളുമൊക്കെ നമുക്ക് പരിചിതമാണ്. ഈ കുഞ്ഞുമക്കളുടെ ബാല്യം ഫാക്ടറികളുടെ ഇരുട്ടിനുള്ളിലാണ്. ഈ കുരുന്നുകള്‍ ഒരു നേരം വയറുനിറയെ ആഹാരം കഴിക്കുന്നതിനായി പകലന്തിയോളം ഫാക്ടറികളില്‍ പണിയെടുക്കുകയാണ്.
അടോര്‍, ഷോഹഗ് എന്നീ കുട്ടികളുടെ ജീവിതം ജിഎംബി ആകാശ് എന്ന ബംഗ്ലദേശി ഫോട്ടോഗ്രഫര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുകയായിരുന്നു. അഴുക്കും ചെളിയും പുരണ്ട ആ കുഞ്ഞു കൈകളില്‍ ഒരു കഷണം റൊട്ടിയുണ്ട്്.
അടോറും ഷോഹഗും വാക്കുകള്‍ ആണിത്…
‘ഞങ്ങള്‍ രാവിലെ 7 മണിക്ക് ജോലിക്ക് വന്നതാണ്. തുടര്‍ച്ചയായ ജോലിമൂലം പുറത്ത് നേരം ഇരുട്ടുന്നതൊന്നും ഞങ്ങള്‍ അറിയാറേയില്ല. നല്ല ഇരുട്ടത്തും മഞ്ഞ ബള്‍ബിന്റെ അരണ്ട വെട്ടത്തിലും ഞങ്ങള്‍ ജോലിചെയ്യും. സൂര്യപ്രകാശം ഞങ്ങളുെട ഫാക്ടറിയ്ക്കകത്ത് എത്തില്ല. കറണ്ട് പോകുമ്പോ ചിലപ്പോ ഞങ്ങള്‍ പുറത്തിറങ്ങും. പക്ഷേ ഇപ്പോള്‍ കളിക്കാനൊന്നും ഞങ്ങള്‍ക്ക് വല്ല്യ ഇഷ്ടമൊന്നുമല്ല, ഞങ്ങള്‍ക്ക് നല്ല ക്ഷീണമാണ്. സത്യം പറഞ്ഞാല്‍ ഒരു മൂന്നു മണിയാകുമ്പോള്‍ നന്നായി വിശക്കും.
പക്ഷേ നല്ല വിലയായതുകൊണ്ട് ചോറ് വാങ്ങാറില്ല. ഒരുമാസം വെറും 1000 ടാക്കായാണ് വരുമാനം, അതുകൊണ്ടെങ്ങനെയാണ് ചോറ് വാങ്ങുന്നത്. ഇവിടുന്നു കിട്ടുന്ന ബ്രഡ് കഴിക്കും, വിശന്നാല്‍ എന്തിനും നല്ല സ്വാദാണ്. അതു കഴിച്ചാലും വയറു ശരിക്കു നിറയാറൊന്നുമില്ല. പക്ഷേ രാത്രി ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അമ്മ നല്ല ചൂടു ചോറും ഉരുളക്കിഴങ്ങ് ഉടച്ചതും തരും. പാവപ്പെട്ടവര്‍ ഒരു നേരം ആഹാരം കഴിക്കുന്നതാണ് നല്ലത്. ഒരു കക്ഷണം ബ്രഡ് കഴിച്ചു നോക്കൂ ഇതത്ര മോശമൊന്നുമല്ല.’
വിഭവ സമൃദ്ധമായ ഭക്ഷണം കിട്ടിയാലും തങ്ങള്‍ക്കിഷ്ടപ്പെട്ട പിസ്സയ്ക്കും ഐസ്ക്രീമിനും ചോക്ലെറ്റുകള്ക്കുമായി വാശിപിടിക്കുന്ന ഒരോ കുട്ടികള്‍ക്കും പറഞ്ഞുകൊടുക്കാം ഈ കുരുന്നുകളുടെ ജീവിതം.
Discussion about this post