ബാങ്കോക്ക് : ബാങ്കോക്കിലെ ഓസ്ട്രേലിയന്‍ എംബസിയുടെ ശുചിമുറിയില്‍ ഒന്നിലധികം ഒളിക്യാമറകള്‍ കണ്ടെത്തിയ സംഭവത്തില്‍ എംബസിയിലെ മുന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെ റോയല്‍ തായ് പോലീസ് അറസ്റ്റ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം എംബസിയിലെ സ്ത്രീകളുടെ ശുചിമുറിയിലെ തറയില്‍ ക്യാമറയുടെ മെമ്മറി കാര്‍ഡ് കണ്ടെത്തിയതിന് പിന്നാലെയാണ് ഒളിക്യാമറ വെച്ച വിവരം പുറത്തറിയുന്നത്. എത്ര ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്ന് ഔദ്യോഗിക വിവരമില്ല.
സംഭവത്തെത്തുടര്‍ന്ന് കടുത്ത സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ജനുവരി 6നാണ് ഉദ്യോഗസ്ഥനെതിരെ എംബസി പരാതി നല്‍കിയതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും റോയല്‍ തായ് പോലീസിന്റെ വിദേശകാര്യ വിഭാഗം കമാന്‍ഡര്‍ ഖെമറിന് ഹസ്സിരി പറഞ്ഞു.
Discussion about this post