ഒന്നിലധികം ഭാര്യമാരുമായി ഒരു വീട്ടിൽ താമസിക്കുന്നത് അത്ര അത്ഭുതപ്പെടുത്തുന്ന വാർത്തയല്ല. ഇക്കാലത്ത് ഒന്നിലേറെ പജീവിത പങ്കാളി എന്ന ആശയം കുറഞ്ഞുവവന്നെങ്കിലും രണ്ട് ഭാര്യമാരോ ഒന്നിലധികം ഭർത്താക്കന്മാരോ ചില സമൂഹങ്ങളിൽ ദുർലഭവുമല്ല. എന്നാൽ ഇപ്പോഴിതാ സകലരേയും ഞെട്ടിച്ച് എട്ടു ഭാര്യമായുമായി ഒരു വീട്ടിൽ സുഖമായി ജീവിക്കുന്ന യുവാവിന്റെ വാർത്ത പുറത്തെത്തിയിരിക്കുകയാണ്.
തായ്‌ലന്റിലെ ഒങ് ഡാം സോറോട്ട് എന്നയാളാണ് എട്ടു ഭാര്യമാരുമായി ഒരു കൂരയ്ക്ക് കീഴിൽ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ജീവിച്ച് പോകുന്നത്. ഒങ് ഡാം സോറോട്ട് ഒരു ടാറ്റൂ കലാകാരനാണ്. കൂടാതെ പ്രണയ രോഗിയാണെന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ജീവിതത്തെ കുറിച്ച് തായ്ഡലന്റിലെ സ്വകാര്യ ടിവി ചാനലിനോടാണ് ഒങ് ഡാം വെളിപ്പെടുത്തിയത്.
തന്റെ 8 ഭാര്യമാരും പരസ്പരം നല്ല സഹകരണമാണെന്നും അവരെല്ലാം ഒരുമിച്ചാണ് കുടുംബമായി കഴിയുന്നതെന്നും പറയാൻ ഒങ് ഡാമിന് മടിയില്ല. ഒങ് ഡാം തന്റെ ഭാര്യമാരെ കണ്ടെത്തിയതെല്ലാം വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു. എല്ലാ വിവാഹവും പ്രണയവിവാഹം തന്നെ.
തന്റെ ആദ്യ ഭാര്യ നോങ് സ്പ്രൈറ്റിനെ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ചാണ് ഒങ് ഡാം കണ്ടുമുട്ടിയത്. ഇരുവരും പ്രണയത്തിലാവുകയും വിവാഹത്തിലെത്തുകയും ചെയ്തു. രണ്ടാം ഭാര്യ നോങ് എലിനെ മാർക്കറ്റിൽ വെച്ചാണ് കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ ഇരുവർക്കും പ്രണയം തോന്നി. ആദ്യഭാര്യയെക്കുറിച്ച് അറിഞ്ഞിട്ടും സോറോട്ടിനെ വിവാഹം കഴിക്കാൻ നോങ് എൽ സമ്മതിച്ചു.
പിന്നീട് അധികം വൈകാതെ തന്നെ ഓങ് ഡാം മറ്റ് ഭാര്യമാരേയും കണ്ടെത്തി. മൂന്നാം ഭാര്യയെ ആശുപത്രിയിൽ വെച്ചും ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, ടിക്ടോക് എന്നിങ്ങനെ സോഷ്യൽമീഡിയകളിലൂടെയും മറ്റ് ഭാര്യമാരെ ഓങ് ഡാം കണ്ടെത്തി,
അമ്മയുമായുള്ള ക്ഷേത്രദർശനത്തിനിടെയാണ് ഏഴാം ഭാര്യയെ ആദ്യമായി കണ്ടതെന്ന് ഈ യുവാവ് പറയുന്നു. നാല് ഭാര്യമാരുമായി പട്ടായയിൽ അവധി ആഘോഷിക്കാനെത്തിയപ്പോൾ എട്ടാം ഭാര്യയെയും കണ്ടുമുട്ടി. എല്ലാവരേയും വിവാഹം ചെയ്ത് സുഖമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നുമുണ്ട്.
ഒങ് ഡാം വളരെ കരുതലുള്ള ഊർജസ്വലനായ മനുഷ്യനാണ്. അതാണ് അദ്ദേഹത്തെ പ്രണയിക്കാനുള്ള കാരണമെന്ന് എല്ലാ ഭാര്യമാരും പറയുന്നു. അദ്ദേഹത്തെ ഞങ്ങൾ ഭ്രാന്തമായി പ്രണയിക്കുന്നു. അദ്ദേഹം ഞങ്ങളെ നന്നായി നോക്കുന്നു. ഞങ്ങൾ പരസ്പരം വഴക്കിടേണ്ട ഒരു കാര്യവുമില്ലെന്നാണ് ഭാര്യമാർ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
സോറോട്ടിന് ആദ്യ ഭാര്യയിൽ ഒരു കുട്ടിയുണ്ട്. രണ്ട് പേർ ഗർഭിണികളാണ്. നാല് കിടപ്പുമുറികളിലായാണ് ഭാര്യമാർ ഉറങ്ങുന്നത്. ആർക്കും അതിലൊരു പ്രശ്‌നവുമില്ല.
അതേസമയം, പണം മോഹിച്ചാണ് ഇവർ തന്നെ വിവാഹം ചെയ്തതെന്ന ആരോപണങ്ങളെ ഒങ് ഡാം തള്ളിക്കളയുന്നു. വീട്ടിലെ എല്ലാവർക്കും ഓരോ കടമകളുണ്ട്. ഭക്ഷണം, പലതരം വസ്തുക്കൾ, സൗന്ദര്യ വർധക സാമഗ്രികൾ തുടങ്ങിയവ വിറ്റ് അവർ പണം സ്വരൂപിക്കുന്നുണ്ട്. ഒങ് ഡാം പറയുന്നു.