ടെഹ്‌റാന്‍ : ഇറാനില്‍ മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊന്ന ശേഷം സിംഹം ഇണയുമായി രക്ഷപെട്ടു. ടെഹ്‌റാനില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള അറാക് നഗരത്തിലെ മൃഗശാലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
വര്‍ഷങ്ങളായി മൃഗശാലയിലുണ്ടായിരുന്ന സിംഹമാണ് ആക്രമിച്ചത്. ഇത് എങ്ങനെയോ കൂടിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങുകയും സിംഹങ്ങള്‍ക്ക് ഭക്ഷണവുമായി വന്ന ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ക്ക് നാല്പ്പത് വയസ്സായിരുന്നു.
Also read : ‘ഓ മിത്രോം’ ഒമിക്രോണിനേക്കാള്‍ അപകടകാരിയെന്ന് ശശി തരൂര്‍
സംഭവത്തിന് പിന്നാലെ മൃഗശാലയുടെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തതായി പ്രവിശ്യാ ഗവര്‍ണര്‍ അമീര്‍ ഹാദിയെ ഉദ്ധരിച്ച് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രക്ഷപെട്ട രണ്ട് സിംഹങ്ങളെയും ജീവനോടെ പിടികൂടിയതായാണ് വിവരം.