തായ്വാന്; ക്രിസ്മസിനും ജന്മദിനങ്ങള്ക്കും വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടക്കുന്നത് പുത്തരിയല്ല. ഡ്രസുകള്‍, പേനകള്‍, പേഴ്സുകള്‍ തുടങ്ങിയവയൊക്കെയാകും ഭൂരിഭാഗം പേര്‍ക്കും സമ്മാനമായി കിട്ടുക.
എന്നാല്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് ഒരു ഭര്‍ത്താവിന് ഭാര്യ നല്കിയ സമ്മാനമാണ് ഇന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഒരു കാറാണ് ആ സമ്മാനം. അതും വെറുമൊരു കാറല്ല, ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്യുവിയായ മൂന്നു കോടിയുടെ ലംബോര്‍ഗിനി തന്നെ.
സംഭവം ഇവിടെയെങ്ങുമല്ല. അങ്ങ് തായ്വാനിലാണ്. തായ്വാനിലെ സൂപ്പര്‍ സ്റ്റാര്‍ പാട്ടുകാരനും സംഗീത സംവിധായകനുമൊക്കെയായ ജേ ചൗവാണ് ആ ഭാഗ്യവാനായ ഭര്‍ത്താവ്. ചൗവിന്റെ ഭാര്യയും നടിയും മോഡലുമായ ഹന്ന ക്വിന്ലിവാനാണ് ഈ കിടിലന്‍ സമ്മാനം നല്കി ചൗവിനെ ഞെട്ടിച്ചത്.
ചൗവിനുള്ള ജന്മദിന സമ്മാനം കൂടിയാണ് കാര്‍ എന്നാണ് ഭാര്യ പറഞ്ഞത്. നിരവധി ആഢംബര വാഹനങ്ങള്‍ക്ക് ഉടമയാണ് നാല്പ്പതുകരനായ ജേ ചൗ.
ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസിന് നിരവധി പ്രത്യേകതളുണ്ട്. കാല് നൂറ്റാണ്ടിനു ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്യുവിയാണ് ഉറൂസ്.
ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ എന്നറിയിപ്പെടുന്ന ഉറൂസിന് 3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 ചാ ടോര്‍ഖും ഈ എഞ്ചിന് ഉത്പാദിപ്പിക്കും. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്.
ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. ഏകദേശം 324,000 ഡോളര്‍ അഥവാ മൂന്ന് കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.
Discussion about this post