ജീവിതത്തിലെ ചില ഘട്ടങ്ങളിലും തീരുമാനങ്ങളെടുക്കാന്‍ സെക്കന്‍ഡുകള്‍ മാത്രമേ ലഭിക്കാറുള്ളൂ. അത്തരത്തില്‍ ഒരു ഘട്ടത്തിലൂടെയായിരുന്നു ഉദിന്‍ അഹോക് എന്ന യുവാവ് കടന്നു പോയത്. ഇന്തോനേഷ്യയില്‍ സുനാമി വിതച്ച ദുരന്തങ്ങള്‍ക്കിടയിലാണ് ഈ യുവാവിന്റെ നിര്‍ണായക നിമിഷം ലോകം പോലും വിലയിരുത്തിയത്.
അമ്മയെയും ഒരുവയസ്സുള്ള മകനെയും രക്ഷിക്കണോ അതോ മുങ്ങിക്കൊണ്ടിരിക്കുന്ന ഭാര്യയെ രക്ഷിക്കണോ..! യുവാവിന്റെ കഥ കേട്ടവര്‍ ഒരു നിമിഷം ശ്വാസം അടക്കി പിടിച്ച് നിന്നു.
സുമാത്രയുടെ തീരത്തെ വേ മുളി ഗ്രാമത്തിലെ വീട്ടില്‍ ശനിയാഴ്ച വൈകിട്ട് ഉറങ്ങാന്‍ കിടന്നതാണ് 46-കാരനായ ഉദിന്‍. പെട്ടെന്നാണ് വീട്ടിലേക്ക് രാക്ഷസത്തിരമാലകള്‍ അടിച്ചുകയറിയത്. എന്തു ചെയ്യും എഴുന്നോറ്റു നോക്കിയപ്പോള്‍ ഒരുവയസ്സുള്ള മകനും സ്വന്തം അമ്മയും അടുത്ത മുറിയില്‍ ഉറങ്ങുന്നു രക്ഷിക്കാന്‍ ഓടുമ്പോഴായിരുന്നു വെള്ളത്തില്‍ മുങ്ങിയിരുന്ന ഭാര്യയെ കണ്ടത്. പിന്നീട് ആരെ രക്ഷിക്കണമെന്ന് ആലോചിക്കാന്‍ പോലും തനിക്ക് നേരം കിട്ടിയില്ലെന്ന് അയാള്‍ പറയുന്നു.
എന്നാല്‍ മുങ്ങിത്തുടങ്ങിയ ഭാര്യയുടെ നേര്‍ക്ക് അയാള്‍ സഹായഹസ്തം നീട്ടി അതേസമയം മനസ്സില്‍ അമ്മയും മകനും ഓടിയെത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ തന്റെ അമ്മയെയും മകനെയും കാണാനില്ല. ഭാര്യയെ ജീവിതത്തിലേക്ക് വലിച്ചുകയറ്റാന്‍ ഉദിനായി ആ ആത്മവിശ്വാസത്തില്‍ അവന്‍ അമ്മയ്ക്കും മകനുമായുള്ള തെചരച്ചില്‍ തുടങ്ങി എന്നാല്‍ വിധി അവനെ കൈവിട്ടു. കാണാതായ അമ്മയും മകനും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നു. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ഇരുവര്‍ക്കും ജീവനുണ്ടായിരുന്നില്ല. അവരെ രക്ഷിക്കാനായില്ലല്ലോ എന്നോര്‍ത്ത് വിലപിക്കുകയാണ് ഉദിന്‍.
ആറുമാസം ഗര്‍ഭിണിയായ സുലിസ്തിവാതി എന്ന യുവതിയുടെ കഥയും കരളലിയിപ്പിക്കുന്നതാണ്. സുലിസ്തിവാതി മുങ്ങിത്തുടങ്ങിയപ്പോള്‍ അയല്‍ക്കാരനാണ് കരയ്ക്ക് എത്തിച്ചത്. പാഞ്ഞെത്തിയ അയാള്‍ സുലിസ്തിവാതിയെ വലിച്ചുകയറ്റി. ഗര്‍ഭിണിയായതിനാല്‍ ഓടാന്‍പോലുമാകാതെ കിടന്ന തന്നെ രക്ഷിച്ചത് ദൈവമാണെന്ന് വിശ്വസിക്കുകയാണ് ഈ യുവതി.