ലാഹോര്‍ : ലാഹോറിലെ ഷോപ്പിംഗ് മാര്‍ക്കറ്റില്‍ ഇന്ന് ഉച്ചയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് മരണം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റ സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്ത് ഒരു ഗര്‍ത്തം രൂപപ്പെട്ടതായി ലാഹോര്‍ പോലീസ് ഡിഐജി ആബിദ് ഖാന്‍ പറഞ്ഞു.
As per locals,
The most possible reason for Blast in #lahor's Johar Town was VBIED (Planted on a Bike)(Though there is no official statement till now) pic.twitter.com/yqe2NgVchV
— Keshav ( aka Lone Wolf) (@Lone_wolf110) June 23, 2021
Also read : വാക്‌സീനെടുക്കാതിരിക്കാന്‍ മനപ്പൂര്‍വ്വം രോഗബാധിതയായി : ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം
അനാര്‍ക്കലിയിലെ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. മോട്ടോര്‍ സൈക്കിള്‍ സ്ഥാപിച്ച ടൈം ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദര്‍ പോലീസ് ഐജിയോട് ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post