പ്രാഗ് : വാക്‌സീനെടുക്കാതിരിക്കാന്‍ മനപ്പൂര്‍വ്വം കോവിഡ് രോഗബാധിതയായ ചെക്ക് ഗായിക ഹനാ ഹോര്‍ക (57) മരിച്ചു.ചെക്ക് റിപ്പബ്ലിക്കില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് വാക്‌സീന്‍ രണ്ട് ഡോസും എടുത്ത സര്‍ട്ടിഫിക്കറ്റോ അടുത്തിടെ കോവിഡ് പോസിറ്റീവായതിന്റെ രേഖയോ കാണിക്കണമെന്നിരിക്കെ വാക്‌സീന്‍ എടുക്കാതെ പരിപാടികളില്‍ പങ്കെടുക്കാനുള്ള വഴിയാണ് ഹനയെ മരണത്തിലേക്ക് നയിച്ചത്.
കോവിഡ് ഭേദമായതിന് പിന്നാലെയായിരുന്നു മരണം. അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ രോഗം ഉള്ളവരുമായി അടുത്തിഴപകിയാണ് ഹന തനിക്കും രോഗമുണ്ടാക്കിയത്. ഹനയുടെ മകനും ഭര്‍ത്താവിനും ക്രിസ്മസിന് മുമ്പ് കോവിഡ് ബാധിച്ചിരുന്നു. ഇരുവരും വാക്‌സീന്‍ സ്വീകരിച്ചവരാണ്. ഹന ഇവരുമായി അടുത്തിടപഴകുകയും സ്വയം രോഗം വരുത്തി വയ്ക്കുകയുമായിരുന്നു.ഞായറാഴ്ച നടന്ന മരണവിവരം മകനാണ് പുറംലോകത്തെ അറിയിച്ചത്.
വാക്‌സീനെതിരെയുള്ള പ്രചാരണങ്ങളില്‍ ഹന ഏറെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് താന്‍ രോഗമുക്തയായെന്നും കഠിനമായ ദിവസങ്ങളാണ് കഴിഞ്ഞുപോയതെന്നും ബാന്‍ഡിനൊപ്പം പരിപാടികളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഹന സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.