ഇരട്ടകളാണ്, പിറന്നത് 2021ലും 22 ലും; 20 ലക്ഷത്തിലൊരാള്‍ക്കുമാത്രം സംഭവിക്കാവുന്ന അപൂര്‍വത! കൗതുകം

California woman | Bignewslive

ന്യൂയോര്‍ക്ക്: ഇരട്ടകള്‍ പിറന്നത് 2021ലും 2022ലും. കാലിഫോര്‍ണിയ സ്വദേശികളായ ഫാത്തിമ മാഡ്രിഗല്‍ – റോബര്‍ട്ട് ട്രൂജിലോ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് വ്യത്യസ്ത ദിനത്തിലും വ്യത്യസ്ത വര്‍ഷങ്ങളിലും ജനിച്ചത്. 15 മിനിറ്റ് വ്യത്യാസത്തിലാണ് ഇരുവരുടെയും ജനനം. ആല്‍ഫ്രെഡോ, അയ്ലിന്‍ എന്നാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

ഫാത്തിമ മാഡ്രിഗല്‍ എന്ന യുവതിയാണ് ആല്‍ഫ്രെഡോ എന്ന പുത്രനെ 2021ലും പുത്രി അയ്‌ലിനെ 2022ലും ജന്മം നല്‍കിയത്. ഇരട്ടകളാണെങ്കിലും രണ്ട് പേര്‍ക്കും രണ്ട് ദിവസം ജന്മദിനമായത് വിചിത്രമെന്നാണ് സംഭവത്തേക്കുറിച്ച് ഫാത്തിമയുടെ പ്രതികരണം. ആല്‍ഫ്രെഡോ ജനിച്ചത് കാലിഫോര്‍ണിയയിലെ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്ററില്‍ 2021 ഡിസംബര്‍ 31ന് രാത്രി 11.45നാണ്. സഹോദരി അയ്ലിനാകട്ടെ 15 മിനിറ്റുകള്‍ക്ക് ശേഷം 12 മണിക്കും.

അതായത്, പുതുവത്സര ദിനമായ 2022 ജനുവരി 1ന്. ഇരുപത് ലക്ഷത്തിലൊരാള്‍ക്കുമാത്രം സംഭവിക്കാവുന്ന അപൂര്‍വതയാണിതെന്നാണ് അധികൃതര്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ ജനനം വ്യത്യസ്തമായതിന്റെ കൗതുകത്തിലാണ് മാതാപിതാക്കളും ആശുപത്രി അധികൃതരും.

ഒന്നാം വിവാഹ വാര്‍ഷികദിനത്തില്‍ സേതുലക്ഷ്മിക്ക് കാന്‍സറെന്ന് അറിഞ്ഞു; ചേര്‍ത്ത് നിര്‍ത്തി പ്രവീണ്‍, രണ്ട് വര്‍ഷത്തോളം പോരാട്ടം! ഒടുവില്‍ ക്രിസ്മസ് രാവില്‍ കേക്ക് നുണഞ്ഞ് കാന്‍സറിനെ തോല്‍പ്പിച്ച് ഇവര്‍

സുരക്ഷിതമായി രണ്ട് പേരും അമ്മയ്‌ക്കൊപ്പം എത്തിയതില്‍ സന്തോഷമെന്നാണ് ഡോക്ടറുടെ പ്രതികരണം. ഇരട്ടകളേക്കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട് ഫാത്തിമ റോബര്‍ട്ട് ദമ്പതികള്‍ക്ക്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും 120000 ഇരട്ടക്കുഞ്ഞുങ്ങളാണ് അമേരിക്കയില്‍ പിറക്കുന്നത്.

Exit mobile version