ഇസ്ലാമബാദ്: തനിക്ക് പാക് പ്രധാനമന്ത്രിയാകണമെന്ന ആവശ്യവുമായി പോലീസിനെ വട്ടംകറക്കി യുവാവ്. പാകിസ്താന് പ്രധാനമന്ത്രിയാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി മാനസികാസ്വസ്ഥതയുള്ള യുവാവ് സെല്‍ ഫോണ്‍ ടവറില്‍ കയറി ഭീഷണി മുഴക്കി. മുഹമ്മദ് അബ്ബാസ് എന്ന യുവാവാണ് പാക്കിസ്താന്റെ പതാകയുമായി ടവറിന് മുകളില്‍ കയറിയത്.
പോലീസിനെയും രക്ഷാപ്രവര്‍ത്തകരെയും വിളിച്ചറിയിച്ച ശേഷമാണ് ആത്മഹത്യാ ഭീഷണിമുഴക്കിയത്. പാകിസ്താന്റെ കടങ്ങള്‍ അടച്ചു തീര്‍ക്കാനും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനും തനിക്ക് കഴിയുമെന്നും അതിനാല്‍ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യമായിരുന്നു യുവാവ് മുന്നോട്ട് വെച്ചത്.
പ്രധാനമന്ത്രി ഇമ്രാന് ഖാന് താനുമായി ചര്‍ച്ചക്ക് തയാറാവാതെ ടവറില്‍ നിന്ന് താഴേക്ക് ഇറങ്ങില്ലെന്നു യുവാവ് അറിയിച്ചു. തുടര്‍ന്നാണ് പോലീസ് ഒരു തന്ത്രം പ്രയോഗിച്ചത്. ഒടുവില്‍ യുവാവിനെ താഴെയിറക്കാന്‍ പൊലീസ് മിമിക്രി കലാകാരനായ ഷഫാത് അലിയുടെ സഹായം പോലീസ് തേടി. ഷഫാദ് ഇമ്രാന് ഖാന്റെ ശബ്ദത്തില്‍ യുവാവുമായി സംസാരിച്ചു.തുടര്‍ന്ന് യുവാവ് താഴോട്ട് ഇറങ്ങി.
Discussion about this post