മൊഗദിഷു : സൊമാലിയയില്‍ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ്സ സ്‌പെന്‍ഡ് ചെയ്തു. അഴിമതിയാരോപണം നേരിടുന്ന സാഹചര്യത്തില്‍ റോബിളിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.
പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന പൊരുത്തക്കേടുകള്‍ക്കിടെയാണ് പുതിയ സംഭവം. ഉപപ്രധാനമന്ത്രി മഹദി മുഹമ്മദിനാണ് പുതിയ ചുമതല എങ്കിലും പ്രസിഡന്റിന്റെ നടപടി അതിരുകടന്നതാണെന്നും റോബിള്‍ തല്‍സ്ഥാനത്ത് തുടരുമെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
സൊമാലി നാഷണല്‍ ആര്‍മിയുടെ കീഴിലുള്ള സ്ഥലം കൈക്കലാക്കിയതിന് റോബിളിനെതിരെ നേരത്തേ പ്രസിഡന്റ് ആരോപണമുയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം റോബിള്‍ അട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തികള്‍ സത്യസന്ധമല്ലെന്നും അഴിമതിയാരോപണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ അനിവാര്യമാണെന്ന് കണ്ടാണ് ഫര്‍മാജോ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്നുമാണ് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.
ഇത്തരത്തില്‍ അഴിമതിയാരോപണം നേരിടുന്നതിനാല്‍ മറൈന്‍ ഫോഴ്‌സസ് കമാര്‍ഡറും സസ്‌പെന്‍ഷനിലായിട്ടുണ്ടെന്നും ഓഫീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് റോബിള്‍സ് പ്രതികരിച്ചു.തിങ്കളാഴ്ച റോബിള്‍ ഓഫീസിലേക്ക് കടക്കുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
പദവിയില്‍ നിന്നും നീക്കപ്പെട്ടെങ്കിലും പ്രസിഡന്റിന്റെ നടപടി കാര്യമാക്കേണ്ടെന്നും തന്റെ ഉത്തരവുകള്‍ കൈക്കൊള്ളണമെന്നും റോബിള്‍സ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരെ പോരാടുന്ന സായുധ സേനയാണിപ്പോള്‍ തങ്ങളെന്നാണ് റോബിള്‍സ് സംഭവത്തിന് ശേഷം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.