വാഷിങ്ടണ്‍: പാവം ഞാന്‍ വൈറ്റ് ഹൗസില്‍ തനിച്ചാണ്, വേറെ ആരുടെയും അല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതാണ് ട്വീറ്റ്. അതിര്‍ത്തി സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് വേണ്ടിയാണ് വൈറ്റ് ഹൗസില്‍ ട്രംപി നില്‍ക്കുന്നത്. താന്‍ ഏകനായി കാത്തിരിക്കുകയാണ് എന്നായിരുന്നു ട്വീറ്റ്.
ക്രിസ്തുമസ് ദിനത്തില്‍ എത്തിയ ട്വീറ്റ് ഇപ്പോള്‍ ചര്‍ച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കുന്ന വിഷയത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഭരണസ്തംഭനം തുടരുകയാണ്. ഇതിനിടെയാണ് ട്രംപിന്റെ ട്വീറ്റ്.
ഡെമോക്രാറ്റുകള്‍ തിരികെയെത്തി അതിര്‍ത്തി സംരക്ഷണവിഷയത്തില്‍ ധാരണയ്ക്ക് തയ്യാറാകുന്നതും കാത്ത് തീര്‍ത്തും ഏകനായി(പാവം ഞാന്‍)വൈറ്റ് ഹൗസില്‍ കാത്തിരിക്കുകയാണ്- ട്രംപ് ട്വീറ്റില്‍ കുറിച്ചു. വിഷയത്തില്‍ ഡെമോക്രാറ്റുകള്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ മതില്നിര്മാണത്തിന് ചെലവാകുന്ന തുകയെക്കാള്‍ ഭീമമായ നഷ്ടം രാജ്യത്തിനു വരുത്തിയേക്കുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.
Discussion about this post