ബെയ്ജിങ് : ചൈനയിലെ ഹൂബെയ് പ്രവിശ്യയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. എസ്‌കോവിലെ എക്‌സ്പ്രസ്‌വേ മേല്‍പ്പാലമാണ് ശനിയാഴ്ച വൈകുന്നേരം തകര്‍ന്നുവീണത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്.
Four died and eight have been injured after part of a ramp bridge in the city of Ezhou, central China's Hubei Province, collapsed on Saturday afternoon https://t.co/V2K1s5dTjZ pic.twitter.com/GzO30WInn5
— China Xinhua News (@XHNews) December 19, 2021
പാലത്തിന്റെ ഒരു ഭാഗമാണ് അടര്‍ന്നുവീണത്. സംഭവസമയം മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി തൊഴിലാളികളുണ്ടായിരുന്നു. മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ച മൂന്ന് ട്രക്കുകള്‍ മറ്റ് രണ്ട് വണ്ടികളുടെ മേലെ തകര്‍ന്ന് വീണതാണ് മരണങ്ങള്‍ക്ക് കാരണമായത്.
Update: 4 people were killed and 8 others injured after the collapse of an expressway overpass in Ezhou, C China’s Hubei Province Saturday afternoon. pic.twitter.com/8iTYY3ooLA
— Global Times (@globaltimesnews) December 19, 2021
തകര്‍ന്ന പാലത്തിനടിയില്‍പ്പെട്ട് ഒരു കാര്‍ പൂര്‍ണമായും നശിച്ചു. സംഭവത്തെത്തുടര്‍ന്ന് മേല്‍പ്പാലത്തിന്റെ മറുഭാഗത്ത് കൂടിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.