ഇസ്ലാമാബാദ് : പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഗ്യാസ് പൈപ്പ്‌ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 14 മരണം. ശനിയാഴ്ച ഉച്ചയോടെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
കറാച്ചിയിലെ ഷേര്‍ഷാ പരാച ചൗക്കിലെ കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും സ്വകാര്യ ബാങ്ക് കെട്ടിടത്തിന് താഴെ കുമിഞ്ഞ് കൂടിയ വാതകം കത്തിയതാണ് സ്‌ഫോടനത്തിന് വഴിവെച്ചതെന്നാണ് വിവരം. പൊട്ടിത്തെറിയില്‍ അടുത്തുള്ള കെട്ടിടത്തിന്റെ ജനാലകള്‍ ചിതറിത്തെറിച്ചു. സമീപമുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Also read : സ്ത്രീധനം ആവശ്യപ്പെട്ടു: വിവാഹ വേദിയില്‍ വരനെ കൈകാര്യം ചെയ്ത് ബന്ധുക്കള്‍
നിരവധി പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരും പോലീസും സ്ഥലത്തുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post