ലണ്ടന്‍ : യുകെയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. ബുധനാഴ്ച മാത്രം 78,610 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2020 ജനുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് ബ്രിട്ടീഷ് ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളേക്കാള്‍ 10000 അധികമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.മൊത്തം 67 ദശലക്ഷം ജനസംഖ്യയുള്ള യുകെയില്‍ 11 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനോടകം രോഗം വന്നു കഴിഞ്ഞു. ഒമിക്രോണ്‍ വകഭേദവും രാജ്യത്ത് വര്‍ധിക്കുന്നതിനാല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡിന്റെ അടുത്ത തരംഗത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണവും രാജ്യത്ത് വര്‍ധിക്കുന്നത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്.
Discussion about this post