ഓമനിച്ച് വളര്‍ത്തിയ കുട്ടി കുരങ്ങിനോട് യുവതി ചെയ്ത ക്രൂരതകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ക്രൂരതകള്‍ പുറംലോകം അറിഞ്ഞതോടെ യുവതിക്ക് യുകെയിലെ പ്രാദേശിക കോടതി ശിക്ഷ വിധിച്ചു. വിക്കി എന്ന സ്ത്രീയെയാണ് വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിന്ന് കോടതി വിലക്കി. കുരങ്ങനോട് ചെയ്ത വിക്രിയകള്‍ കോടതിയില്‍ വിക്കി തുറന്നു പറഞ്ഞു.
120 മണിക്കൂര്‍ വേതനമില്ലാത്ത ജോലിക്ക് പുറമേ പ്രാദേശിക ഗ്വെന്റ് മജിസ്ട്രേറ്റ് കോടതി 3 മാസത്തെ ശിക്ഷയുമാണ് വിക്കിക്ക് കോടതി വിധിച്ചത്. ഭാവിയില്‍ വളര്ത്തുമൃഗങ്ങളെകൈവശം വെയ്ക്കുന്നതില്നിന്ന് കോടതി അവളെ വിലക്കുകയും പിഴയായി ഏകദേശം 55,000 രൂപ നല്കാന് നിര്‍ദ്ദേശിക്കുകയും ചെയ്ത വിക്കി വളര്‍ത്തിയിരുന്ന മില്ലി എന്ന കുരങ്ങാണ് അവരുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായത്.
വിക്കി തന്റെ കുരങ്ങിനെ ക്രൂരമായി പീഡിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തിയിരുന്നത്. കുരങ്ങിനെക്കൊണ്ട് നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിക്കുന്നതിനു പുറമെ, കുരങ്ങിനെ ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്യുകയും ചെയ്തും ക്രൂരതകള്‍ നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ വീഡിയോയില്‍ ഫ്ലഷ് ചെയ്യാന്‍ ശ്രമിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് മില്ലി എന്ന കുരങ്ങ് ടോയ്ലറ്റില് പേടിച്ചു കിടക്കുന്നതും വിക്കി അതു കണ്ട് ഉറക്കെ ചിരിക്കുന്നതും കാണാം.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിക്കിക്ക് കോടതി ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രാദേശിക പോലീസ് വിക്കിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് മില്ലിയെ കണ്ടെത്തിയത്. പോലീസുകാര്‍ വിക്കിയുടെ ഫോണ്‍ സ്കാന്‍ ചെയ്തപ്പോള്‍ മില്ലിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോകള്‍ കണ്ടെത്തുകയായിരുന്നു. അതിലൊരു വീഡിയോയില്‍ വിക്കി കുരങ്ങിന് ഒരു ബാഗ് കൊക്കെയ്ന്‍ നിര്‍ബന്ധിച്ച് നല്‍കുന്നതും കാണാം.
കുരങ്ങിനോട് അവളുടെ കൈയ്യില്‍ പുരട്ടിയ ഡ്രഗ് നക്കാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് വീഡിയോകള്‍ പോലീസ് വിക്കിയുടെ ഫോണില്‍ നിന്ന് കണ്ടെത്തി. മൃഗങ്ങള്‍ കഴിക്കാന്‍ പാടില്ലാത്ത സോസേജുകള്‍, ബര്‍ഗറുകള്‍, കബാബ് തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുരങ്ങിനെക്കൊണ്ട് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
വിക്കിയുടെ അടുത്ത് നിന്ന് പോലീസ് രക്ഷപ്പെടുത്തിയ മില്ലിയെ മൃഗങ്ങളുടെ റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് അയച്ചു. എന്നാല്‍ ആ സംഭവങ്ങള്‍ക്ക് ശേഷം മില്ലിയെ നിരീക്ഷിച്ച വിദഗ്ധര്‍ അത്രയും ഭയമുള്ള മറ്റൊരു കുരങ്ങിനെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് പറഞ്ഞു.
Discussion about this post