വാഷിംഗ്ടണ്‍ : ചൈനയുടെ നിരന്തര മനുഷ്യാവകാശ ലംഘനങ്ങളോടുള്ള പ്രതിഷേധാര്‍ത്ഥം അടുത്ത വര്‍ഷം ബെയ്ജിങില്‍ നടക്കുന്ന ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്നറിയിച്ച് അമേരിക്ക. ഫെബ്രുവരിയില്‍ നടക്കുന്ന മത്സരങ്ങളില്‍ കായിക താരങ്ങള്‍ പങ്കെടുക്കുമെങ്കിലും ഒളിംപിക്സ് ഔദ്യോഗിക സംഘത്തെയും നയതന്ത്ര സംഘത്തെയും അമേരിക്ക ചൈനയിലേക്ക് അയയ്ക്കില്ല.
സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗുര്‍ മുസ്ലിംങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ക്രൂരമായ നടപടികളും വംശഹത്യയും കൂട്ടക്കൊലയും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന ചൈനയുടെ രീതികളെ പിന്തുണയ്ക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ സന്ദേശം നല്കുകയാണുദ്ദേശമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. “താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്കി ഞങ്ങള്‍ ഒപ്പമുണ്ടാവും. പക്ഷേ അമേരിക്കയില്‍ ഇരുന്നാണെന്ന് മാത്രം.” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
Also read : ഒമിക്രോണ്‍: ഫോണുകള്‍ ഓഫ്, വീടുകള്‍ പൂട്ടിയിട്ടനിലയിലും: താനെയില്‍ എത്തിയ 109 വിദേശികളെ കണ്ടെത്താനായില്ല
ഉന്നത ഉദ്യോഗസ്ഥരെയും പ്രമുഖ വ്യക്തികളെയും ഒളിംപിക്സിന് അയക്കുന്നത് അമേരിക്കയുടെ പാരമ്പര്യമാണ്. ഈ വര്‍ഷം ജപ്പാനില്‍ നടന്ന വേനല്‍ക്കാല ഒളിംപിക്സിനും അമേരിക്ക പ്രതിനിധി സംഘത്തെ അയച്ചിരുന്നു. അമേരിക്കയുടെ നിലപാടിനോട് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Discussion about this post