വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും സമാധാനത്തിന്റെ സന്ദേശം വിതറി വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ, ഭൗതിക മോഹങ്ങള്‍ ഉപേക്ഷിച്ച് എളിമയുടേയും സ്നേഹത്തിന്റെയും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ഉപഭോഗ സംസ്കാരത്തിന്റെ ആഡംബരങ്ങളല്ല, ദരിദ്രനെ കരുതാനുള്ള മനസ്സാണ് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടത്. ക്രിസ്തുവിന്റെ ജീവിതം ക്ഷമിക്കുവാനും, കരുതുവാനുമാണ് പഠിപ്പിക്കുന്നത്. ഈ പാഠമുള്‍ക്കൊണ്ട് മറ്റുള്ളവരെ കരുതുവാനും ധാനധര്‍മ്മം ചെയ്യുവാനും എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
Discussion about this post