ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചപ്പോഴുള്ള കൊച്ചു കുഞ്ഞിന്റെ സന്തോഷമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ മനം നിറയ്ക്കുന്നത്. ഇടത് കൈമുട്ടിന് താഴെ നഷ്ടപ്പെട്ട ബാലന് ഒരു വീല്‍ ചെയറില്‍ ഇരിക്കുകയാണ്. പിന്നീട് ഡോക്ടര്‍ കൃത്രിമ കൈയുമായെത്തി അത് കുട്ടിയുടെ കൈയില്‍ പിടിപ്പിക്കുന്നതാണ് വീഡിയോ. ഡോക്ടര്‍ കൈ ഘടിപ്പിക്കുന്നത് കുട്ടി ശ്രദ്ധാപൂര്‍വ്വം നോക്കിയിരിക്കുന്നുണ്ട്.
കൃത്രിമ കൈ ഉറപ്പിച്ചതിന് ശേഷം, കുട്ടി തന്റെ മറ്റേ കൈകൊണ്ട് അത് തൊട്ടുനോക്കുന്നതും, ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍ അവന്റെ സന്തോഷവും വീഡിയോയില്‍ കാണാം. പങ്കുവച്ചതു മുതല്‍ വൈറലായ വിഡിയോ 1.7 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. കുട്ടിയോടുള്ള വാത്സല്യവും ഇഷ്ടവും കൊണ്ട് നിറയുകയാണ് വിഡിയോയ്ക്കു താഴെ.
His happiness says 1000 words https://t.co/f6WUlYMC0h
— EK (@officialedriss) November 30, 2021
കുട്ടിയുടെ സന്തോഷം വളരെയധികം വിലമതിക്കുന്നതാണെന്നും മനസ് നിറയ്ക്കുന്നതുമാണെന്ന കമന്റുകളും നിറഞ്ഞു കഴിഞ്ഞു.
Discussion about this post