സാവോ പോളോ : തെക്കേ അമേരിക്കയില്‍ ആദ്യമായി ഒളിംപികസ് സംഘടിപ്പിച്ചതിന് പേര് കേട്ട കാര്‍ലോസ് ആര്‍തര്‍ നുസ്മാന് കോടതി 30 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഉന്നതരെ കൈക്കൂലി നല്കി സ്വാധീനിച്ച് വോട്ട് വാങ്ങി റിയോ ഡി ജനീറോ 2016ലെ ഒളിംപിക്സ് വേദിയാക്കിയതിനാണ് ശിക്ഷ.
ബ്രസീലിലെയും ഫ്രാന്‍സിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കാര്‍ലോസ് കുറ്റക്കാരനെന്ന് തെളിഞ്ഞത്.2016 റിയോ ഡീ ജനീറോ ഒളിംപിക്സിന്റെ കമ്മിറ്റി തലവനായിരുന്നു കാര്‍ലോസ്.റിയോ ഒളിംപിക്സ് സംഘാടക സമിതിയുടെ തലവനും ഇദ്ദേഹമായിരുന്നു. കുറ്റകൃത്യങ്ങളില്‍ നുസ്മാന്റെ കൂട്ടാളികളായിരുന്ന റിയോയിലെ മുന്‍ ഗവര്‍ണര്‍ സെര്‍ജിയോ കബ്രാല്‍, വ്യവസായി ആര്‍തര്‍ സോറസ്, റിയോ ഒളിംപിക്സ് സമിതിയുടെ പ്രവര്‍ത്തക സമിതി തലവന്‍ ലിയനാര്‍ഡോ ഗ്രൈനര്‍ എന്നിവര്‍ക്ക് ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്.
അഴിമതി, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളും കാര്‍ലോസിന് മേലുണ്ട്. 2017ല്‍ കാര്‍ലോസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 15,5000 ഡോളറും സ്വര്‍ണ ബിസ്ക്കറ്റുകളടങ്ങിയ വാള്ട്ടിലേക്കുള്ള താക്കോലും കണ്ടെത്തിയിരുന്നു. അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ കാര്‍ലോസിനെ ജയിലില്‍ അടയ്ക്കില്ല.
Discussion about this post