ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് 19 വൈറസ് വകഭേദം അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ ബി.1.1.529 എന്ന വകഭേദത്തിന് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിട്ടുള്ളത്.
ഒമിക്രോൺ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് വകഭേദങ്ങളിൽ ഏറ്റുവും അപകടകാരിയാണ് ഒമിക്രോൺ എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ആഗോള തലത്തിൽ നേരത്തെ വലിയ ഭീഷണി സൃഷ്ടിച്ച റിപ്പോർട്ട് ചെയ്യപ്പെട്ട ഡെൽറ്റ, ഇതിന്റെ തീവ്രത കുറഞ്ഞ വകഭേദങ്ങളായ ആൽഫ,ബീറ്റ, ഗാമ എന്നിവയേക്കാൾ പതിൻമടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഒമിക്രോൺ എന്നും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കുന്നു
ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഒമിക്രോൺ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ ബുധനാഴ്ചയായിരുന്നു ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഹോങ്കോങ്ങിലും രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ശക്തമായത്.