ധാക്ക : ബംഗ്ലദേശിനെയും നേപ്പാളിനെയും ലാവോ റിപ്പബ്ലിക്കിനെയും അവികസിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് വികസ്വര രാജ്യങ്ങളുടെ പട്ടികയിലേക്കുയര്‍ത്തി യുന്‍. ഐക്യരാഷ്ട സംഘടന പൊതുസഭയുടെ 76ാമത് യോഗത്തിലാണ് സുപ്രധാന തീരുമാനം.
1230 ഡോളറെങ്കിലും പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യങ്ങളാണ് വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ വരിക.പട്ടികയില്‍ ചേര്‍ക്കപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ക്കായി അഞ്ച് വര്‍ഷമാണ് രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നത്.
ബംഗ്ലദേശിന്റെ 50ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന അംഗീകാരമാണിതെന്ന് ബംഗ്ലദേശിന്റെ ഐക്യരാഷ്ട്രസമിതി സ്ഥിരാംഗമായ റബാബ് ഫാത്തിമ ട്വീറ്റ് ചെയ്തു. അവികസിക രാജ്യങ്ങളുടെ പട്ടികയില്‍ ഇനി 46 രാജ്യങ്ങളാണുള്ളത്.