റോം : അഫ്ഗാന്റെ നൊമ്പരം തന്റെ പച്ചക്കണ്ണുകളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത ശര്ബത്ത് ഗുലയെ ഇറ്റലി ഏറ്റെടുത്തു. അഫ്ഗാനില്‍ താലിബാന് വീണ്ടും ഭരണം പിടിച്ചതോടെ ശര്ബത്ത് രാജ്യം വിടാന്‍ സഹായം തേടുകയായിരുന്നുവെന്ന് ഇറ്റലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇറ്റലിയില്‍ പുതിയ ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും.
1984ല്‍ പാക്-അഫ്ഗാന് അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന സമയത്ത് യുഎസ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറിയാണ് ശര്‍ബത്തിന്റെ ചിത്രമെടുക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിക്കിന്റെ മുഖചിത്രമായി മാറിയ ഫോട്ടോയിലൂടെ ശര്‍ബത്തിനെ ലോകമറിഞ്ഞു.അഫ്ഗാന്റെ നൊമ്പരവും ആശങ്കകളുമെല്ലാം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ ചിത്രം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. അന്ന് 12 വയസ്സായിരുന്നു ശര്‍ബത്തിന് പ്രായം.
കുറച്ചുകാലം പാക്സിതാനില്‍ കഴിഞ്ഞ ശേഷം തിരികെയെത്തിയ ശര്‍ബത്തിന് അന്നത്തെ അഫ്ഗാന് സര്‍ക്കാര്‍ വീട് നല്‍കിയിരുന്നു.
Discussion about this post