ലണ്ടന്‍ : യുകെയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സഭയില്‍ കുട്ടികളെ കൊണ്ടുവരുന്നത് വിലക്കുന്ന പുതിയ നിയമത്തിനെതിരെ പ്രതിഷേധം. സെപ്റ്റംബറിലാണ് കുട്ടികളോടൊപ്പം അംഗങ്ങള്‍ സഭയിലിരിക്കരുതെന്ന നിയമം പ്രാബല്യത്തില്‍ വന്നത്.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ സഭയില്‍ കൊണ്ടുവരരുതെന്ന് തന്നോട് നിര്‍ദേശിച്ചതായി ലേബര്‍ പാര്‍ട്ടിയിലെ ജനസഭാംഗം സ്റ്റെല്ല ക്രീസി ഇന്നലെ പരാതിപ്പെട്ടതോടെയാണ് പുതിയ ചട്ടത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. നേരത്തേ രണ്ട് കുട്ടികളെയും സഭയില്‍ കൊണ്ടുവന്നിരുന്നെന്നും സ്‌റ്റെല്ല പറഞ്ഞു.പിന്‍ബഞ്ചിലിരുന്ന് അമറുന്ന അംഗങ്ങള്‍ സൃഷ്ടിക്കുന്നത്ര തടസ്സം സഭയില്‍ കുട്ടികള്‍ ഉണ്ടാക്കുന്നില്ലെന്നായിരുന്നു ഗ്രീന്‍ പാര്‍ട്ടി അംഗം കാരലിന്‍ ലൂക്കാസിന്റെ പ്രതികരണം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ സര്‍ ലിന്‍ഡ്‌സെ ഹൊയ്‌ലെ ഉത്തരവിട്ടിട്ടുണ്ട്. നിയമങ്ങളെ സന്ദര്‍ഭത്തിനനുസരിച്ച് നോക്കിക്കാണണമെന്നും അവ കാലത്തിനനുസരിച്ച് മാറുമെന്നും പാര്‍ലമെന്റിലെ ജനസഭയില്‍ അദ്ദേഹം പറഞ്ഞു.
Discussion about this post