സോഫിയ : പടിഞ്ഞാറന്‍ ബള്‍ഗേറിയയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പന്ത്രണ്ട് കുട്ടികളുള്‍പ്പടെ 45 പേര് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് സോഫിയയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ സ്ട്രുമ ഹൈവേയിലാണ് അപകടമുണ്ടായത്.
കത്തുന്ന ബസില്‍ നിന്ന് ചാടിയ ഏഴ് പേരെ സോഫിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.മരിച്ചവരില്‍ ഭൂരിഭാഗവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീ പിടിക്കുന്നതിന് മുമ്പോ ശേഷമോ ബസ് ഹൈവേ ബാരിയറില്‍ ഇടിച്ചതായാണ് വിവരം.
ഹൈവേയുടെ നടുവില്‍ ബസ് കത്തിക്കരിഞ്ഞ നിലയിലാണ്. ദുരന്തമുഖത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും താന്‍ മുമ്പ് ഇത്തരത്തിലൊരു ഭീകര കാഴ്ച കണ്ടിട്ടില്ലെന്നും ബള്‍ഗേറിയന്‍ ആഭ്യന്തര മന്ത്രി ബോയ്കോ റാഷ്കോവ് പറഞ്ഞു.ഡ്രൈവറുടെ അശ്രദ്ധയോ സാങ്കേതിക പ്രശ്നമോ ആയിരിക്കാം അപകടത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post