ഖാര്‍ത്തൂം : സുഡാന്‍ സേന അറസ്റ്റ് ചെയ്ത അല്‍ ജസീറയുടെ ബ്യൂറോ ചീഫ് എല്‍ മുസല്ലമി എല്‍ കബാഷിയെ വിട്ടയച്ചു. വെള്ളിയാഴ്ചയാണ് മുസല്ലമിയുടെ വീട് റെയ്ഡ് ചെയ്ത സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
രാജ്യത്ത് അധികാരം പിടിച്ചെടുത്ത സൈനിക സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച അഞ്ച് പ്രക്ഷോഭകരെ വധിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കബാഷിയെ അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമല്ല. ഇദ്ദേഹത്തോടൊപ്പം നൂറോളം പ്രക്ഷോഭകരെയും സേന തടവിലാക്കിയിട്ടുണ്ട്.
സംഭവത്തെ ശക്തമായി അപലപിച്ച അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ ജോലി സാഹചര്യം അനുവദിക്കണമെന്നും ജീവനക്കാരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അറിയിച്ചിരുന്നു.ആഭ്യന്തര യുദ്ധം മൂലം കുവൈത്തില്‍ സുഡാന്‍ പൗരന്മാര്‍ക്ക് വിലക്കുണ്ട്.