ഗയാക്വില്‍ : ഇക്വഡോറിലെ ഗയാക്വില്‍ ജയിലില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 68 മരണം. വെള്ളിയാഴ്ച വൈകിട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളും സ്ഫോടകവസ്തുക്കളും ഉള്‍പ്പടെയുള്ളവ ജയിലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു.
ഒരു ബ്ലോക്കില്‍ നിന്ന് മറ്റൊന്നിലേക്ക് തുരങ്കം വഴി നുഴഞ്ഞുകയറിയ ശേഷം ഇരു സംഘങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ജയിലിലുള്ളവര്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ ഇവരുടെ ബന്ധുക്കള്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. കലാപം നടക്കുന്ന സമയത്ത് ഏകദേശം 700 തടവുകാരാണ് ജയിലിനുള്ളിലുണ്ടായിരുന്നത്. ഒരു മാഫിയ സംഘത്തില്‍പ്പെട്ടയാളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇക്കുറി കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഈ വര്‍ഷം മാത്രം 300 ജയില്‍ പുള്ളികളാണ് കലാപങ്ങളെത്തുടര്‍ന്ന് ഇക്വഡോര്‍ ജയിലുകളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ സെപ്റ്റംബറില്‍ നടന്ന സംഘര്‍ഷമായിരുന്നു ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ കലാപങ്ങളില്‍ ഒന്ന്.
Discussion about this post