കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും വര്‍ണവിവേചന കാലഘട്ടമായ അപ്പാര്‍ത്തീഡ് യുഗത്തിലെ അവസാന നേതാവുമായ ഫ്രെഡറിക് വില്യം ഡി ക്ലര്‍ക്ക്(85) അന്തരിച്ചു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാന്‍സറിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
1993 നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടയാളാണ് ഇദ്ദേഹം. ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്.
നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് അഭിഷാകനായാണ് ക്ലര്‍ക്ക് സേവനമനുഷ്ഠിച്ചിരുന്നത്. മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ആയിരുന്ന കാലയളവില്‍ ഇദ്ദേഹം ഉപപ്രസിഡന്റ് പദവിയും വഹിച്ചിരുന്നു.