ബ്രസീലിയ : ബ്രസീലില്‍ കോവിഡ് നിയന്ത്രണാതീതമാകുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 280 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,10,000 കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
12,273 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും കോവിഡ് കൂടുതല്‍ ബാധിച്ചതുമായ സാവോ പോളോ സംസ്ഥാനത്ത് 152,538 മരണങ്ങളും 4,41,5745 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ജനസംഖ്യയുടെ 73.28 ശതമാനം ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. 121.7 ദശലക്ഷം ആളുകള്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചു.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ച് പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊണാരോയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.