‘ഒരു മിനിറ്റിനുള്ളില്‍ വരാം, മോളുറങ്ങിക്കോ’; ലൈവിനിടെ കയറിവന്ന മകളെ ആശ്വസിപ്പിച്ച് ജസീന്ത ആര്‍ഡേണ്‍, തരംഗമായി വീഡിയോ

Jacinda Ardern | Bignewslive

ഫേസ്ബുക്ക് ലൈവിനിടെ കയറിവന്ന മകളെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ വീഡിയോ ആണ് ഇന്ന് സൈബറിടത്ത് തരംഗമാകുന്നത്. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചുമാണ് ജസീന്ത ഫേസ്ബുക്ക് ലൈവിലെത്തിയത്.

ലൈവിനിടെ, മൂന്നുവയസ്സുകാരിയായ മകള്‍ ‘മമ്മീ’ എന്ന വിളിച്ച് ജസീന്തയ്ക്ക് അടുത്തെത്തിയത്. മകളോട് ഉറങ്ങുന്ന സമയമാണ്, ബെഡിലേക്ക് പൊയ്‌ക്കോളൂ, ഒരു മിനിറ്റിനുള്ളില്‍ വരാം എന്ന് ജസീന്ത മകളോട് പറയുന്നുണ്ട്. ശേഷം സ്‌ക്രീനില്‍ നോക്കി ലൈവ് തടസ്സപ്പെട്ടതിന് ക്ഷമ ചോദിക്കുന്നുമുണ്ട് ജസീന്ത. തുടര്‍ന്ന് തന്റെ അമ്മ മകള്‍ക്കൊപ്പമുണ്ടെന്നും മകളെ അമ്മ ഉറക്കുമെന്നും ജസീന്ത പറയുന്നുണ്ട്. ശേഷം ലൈവ് തുടരാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മകള്‍ അമ്മയെ അന്വേഷിച്ചെത്തുന്നുണ്ട്.

ലൈവ് നീണ്ടുപോയതിന് മകളോട് ക്ഷമ ചോദിക്കുന്ന ആര്‍ഡേണ്‍ മകള്‍ നീവിനെ ഉറക്കാന്‍ തനിക്ക് പോകേണ്ടതുണ്ടെന്നും ലൈവ് അവസാനിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ജസീന്ത ലൈവ് അവസാനിപ്പിക്കുന്നത്.

Exit mobile version