നിയാമെ : ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 26 കുട്ടികള്‍ മരിച്ചു. അഞ്ച്-ആറ് വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്.സംഭവത്തില്‍ 13 കുട്ടികള്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.
വൈക്കോലും മരവും ഉപയോഗിച്ച് നിര്‍മിച്ച സ്കൂളിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക ഗവര്‍ണര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നായ നൈജറില്‍ ഭൂരിഭാഗം സ്കൂളുകളും വൈക്കോലും തടിയുമുപയോഗിച്ച് നിര്‍മിച്ചവയാണ്. പല സ്കൂളുകളിലും കുട്ടികള്‍ നിലത്തിരുന്നാണ് പഠനം നടത്തുന്നത്.
ഈ വര്‍ഷം ഏപ്രിലില്‍ ഒരു പ്രീ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ 20 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. വൈക്കോല്‍ കൊണ്ട് നിര്‍മിച്ച സ്കൂളായിരുന്നു അന്നും തീപിടുത്തത്തിനിരയായത്.സ്കൂളുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും തടി കൊണ്ടുള്ള സ്കൂളുകള്‍ കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കുമെന്നും അന്ന് നൈജര്‍ പ്രസിഡന്റ് മുഹമ്മദ് ബാസൂം ഉറപ്പ് നല്‍കിയിരുന്നു.
Discussion about this post