റിയാലിറ്റി ഷോകള്‍ നമുക്ക് പ്രിയമാണ്, അതുപോലെ തന്നെ മത്സരാര്‍ത്ഥികളും. ഇവിടെ എംടി ടിവി സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലെ പ്രമുഖ മത്സരാര്‍ത്ഥിയുടെ വിയോഗത്തില്‍ കണ്ണീര് പൊഴിക്കുന്ന മറ്റ് മത്സരാര്‍ത്ഥികളുടെയും കാണികളുടെയും അവതാരകന്റെയും കണ്ണ് നിറയുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉറ്റ സുഹൃത്തിന്റെ വിയോഗം താങ്ങാനാവാതെ വിങ്ങി പൊട്ടി കരയുകയാണ് ഇവര്‍.
എംടി ടിവി സംപ്രേക്ഷണം ചെയ്യുന്ന എയ്സ് ഓഫ് സ്പെയ്സ് റിയാലിറ്റി ഷോ ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ തന്നെ ഏറ്റവും കൂടുതല്‍ ജനപിന്തുണയുളള പരിപാടിയാണ്. മികച്ച സീകാര്യതയാണ് ഈ ഷോയ്ക്ക് ലഭിക്കുന്നത്. ഇതേ റിയാലിറ്റി ഷോയിലെ ഡാനിഷ് സെഹര്‍ പ്രമുഖ മത്സരാര്‍ത്ഥിയാണ് വാഹനാപകടത്തില്‍ വ്യാഴാഴ്ച മരിച്ചത്. ഡാനിഷ് സെഹര്‍ കാര്‍ അപകടത്തില്‍ വ്യാഴായ്ച മരണമടഞ്ഞത് കണ്ണീര് കാഴ്ചയായി. ഏവര്‍ക്കും പ്രിയങ്കരനായ ഡാനിഷിന്റെ മരണം ഉള്കൊളളാന് പലര്‍ക്കും സാധിച്ചതുമില്ല. കാറപകടത്തില്‍ ഡാനിഷ് മരിച്ച വിവരം അറിഞ്ഞ മത്സരാര്‍ത്ഥികള്‍ പൊട്ടിക്കരയുകയായിരുന്നു.
21കാരനായ ഡാനിഷ് രാവിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. മുംബൈയിലെ വാഷി പ്രദേശത്ത് വെച്ച് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് മറിയുകയായിരുന്നു. എയ്സ് ഓപ് സ്പെയ്സ് അവതാരകനായ വികാസ് ഗുപ്തയാണ് ഡാനിഷിന്റെ മരണവിവരം മറ്റ് മത്സരാര്‍ത്ഥികളെ അറിയിച്ചത്. ഡാനിഷിന്റെ മരണം അതിവൈകാരികമായിട്ടായിരുന്നു മത്സരാര്‍ത്ഥികള്‍ കേട്ടത്. മറ്റുള്ളവരെ സമാധാനിപ്പിക്കാനും അവതാരകന് ഏറെ കഷ്ടപ്പെട്ടു.
No one can prepare us for some truths like this #AceOfSpace #DanishZehen #Houseguests pic.twitter.com/l5yAhZdgK5
— Vikas Gupta (@lostboy54) December 22, 2018
Discussion about this post