‘മരുഭൂമിയും പൂന്തോട്ടമാകും’ ആലേപനം ചെയ്ത വെങ്കല ഫലക മോഡിക്ക് സമ്മാനിച്ച് മാര്‍പാപ്പ; മെഴുകുതിരി പീഠവും പുസ്തകവും മോഡിയുടെ സമ്മാനം

Pope Francis | Bignewslive

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒലിവില ചില്ല പതിച്ച വെങ്കല ഫലകം സമ്മാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. ബെബിളില്‍ പ്രതീക്ഷയുടെ അടയാളമാണ് ഒലിവില. ‘മരുഭൂമിയും പൂന്തോട്ടമാകും’ എന്ന് ഫലകത്തില്‍ ആലേപനം ചെയ്തിട്ടുണ്ട്.

മാര്‍പാപ്പയ്ക്കായി പ്രധാനമന്ത്രി മോഡി നല്‍കിയതാകട്ടെ, വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠവും കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവുമാണ്. ഇന്ത്യയില്‍ പ്രത്യേകമായി നിര്‍മിച്ചത് എന്ന ആമുഖത്തോടെയാണു മെഴകുതിരി പീഠം കൈമാറിയത്. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ‘ദ് ക്ലൈമെറ്റ് ക്ലൈംബ്’ എന്ന പുസ്തകത്തില്‍ പറയുന്നത്.

പിന്നാലെ മോഡിക്കു നല്‍കിയ വെങ്കല ഫലകത്തിന്റെ പ്രത്യേകതകള്‍ മാര്‍പാപ്പയും വിശദീകരിച്ചു. പേപ്പല്‍ ഹൗസ് ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയെ മോഡി ഇന്ത്യയിലേയ്ക്കും ക്ഷണിച്ചിട്ടുണ്ട്.

Exit mobile version