കറാച്ചി : പാകിസ്താനില്‍ സേനാ മേധാവിയുടെ രാജി ആവശ്യപ്പെട്ടതിന് റിട്ട.മേജറിന്റെ മകന് അഞ്ച് വര്‍ഷം തടവ്. പാക്ക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട, റിട്ട.മേജര്‍ ദനറല്‍ സഫര്‍ മെഹ്ദ് അസ്‌കാരിയുടെ മകന്‍ ഹസന്‍ അസ്‌കാരിയ്ക്കാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്.
ബജ്‌വയുടെ സേവന കാലാവധി നീട്ടി നല്‍കിയതിനെതിരെ ഹസന്‍ കത്തെഴുതുകയും അദ്ദേഹം രാജി വയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തെ ഉന്നതാധികാരമുള്ളവ വ്യക്തിയുടെ സേവനകാലാവധി നീട്ടിയതിനെ വിമര്‍ശിച്ചു എന്നും രാജ്യദ്രോഹക്കുറ്റമാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് ഹസനെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. ജൂലൈയില്‍ നടന്ന വിചാരണയില്‍ പാക്ക് സൈനിക കോടതി നിശ്ചയിച്ച അഭിഭാഷകനാണ് ഹസന് വേണ്ടി വാദിച്ചത്. മകനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ഹസന്റെ പിതാവ് പരാതിപ്പെട്ടിരുന്നു.
സഹിവാളിലെ അതിസുരക്ഷയുള്ള ജയിലിലാണ് ഹസനെ പാര്‍പ്പിച്ചിരിക്കുന്നത്. ജനുവരിയില്‍ വാദം കേട്ട ഇസ്ലാമാബാദ് ഹൈക്കോടതി രഹസ്യവിചാരണയ്ക്ക് നിര്‍ദേശിക്കുകയായിരുന്നു. സാധാരണ പൗരന്മാരെ സൈനിക കോടതിയ്ക്ക് ശിക്ഷിക്കാനാവുമോ എന്ന ചോദ്യവും വിചാരണയ്ക്കിടെ ഉയര്‍ന്നു വന്നിരുന്നു. അടുത്തിടെ പാകിസ്താന്റെ ഇന്റര്‍-സര്‍വീസസ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലിനെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും സൈനിക നേതൃത്വവും തമ്മില്‍ ഉരസലുകളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
Discussion about this post