വാഷിംഗ്ടണ്‍ : യുഎസില്‍ അഞ്ച് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സീന് നല്കാന് അനുമതിയായി. ഇത് സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് വെള്ളിയാഴ്ച ഉത്തരവിറക്കി. ഇതോടെ 2.8 കോടി കുട്ടികള്‍ക്ക് വാക്സീന് ലഭിക്കും.
മൂന്നാഴ്ചത്തെ ഇടവേളയില്‍ രണ്ട് ഡോസാണ് നല്‍കുക.വിദ്ഗധ സമിതി ഈയാഴ്ച വാക്സീന് അംഗീകാരം നല്കി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ചൈന, ചിലി, ക്യൂബ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് അമേരിക്ക കുട്ടികള്‍ക്ക് വാക്സീന് നല്‍കാനൊരുങ്ങുന്നത്.
ഫൈസര്‍ വാക്സീന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.2000 കുട്ടികളെ ഉള്‍പ്പെടുത്തി നടത്തി വാക്സീന് പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രാപ്തി ഉണ്ടായെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്സീന്റെ സുരക്ഷ സംബന്ധിച്ച് 3000 കുട്ടികളിലും പഠനം നടത്തിയിരുന്നു.
Discussion about this post